Saturday 16 June 2012

എന്റെ കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളും..

 പരീക്ഷാക്കാലമായപ്പോള്‍ അത് കഴിഞ്ഞിട്ട് ഇങ്ങോട്ട് വന്നാല്‍ മതി എന്ന് കരുതി. അത് കഴിഞ്ഞ് അവധിക്കാലമായപ്പോള്‍ കളിത്തിരക്കും വിരുന്ന് പോക്കും കൊണ്ട് ഒഴിവേ കിട്ടിയില്ല. ഇപ്പൊ അതും കഴിഞ്ഞ് സ്കുള്‍ തുറക്കുകയും ചെയ്തു. അപ്പോള്‍ മനസ്സില്‍ കുറച്ച് സന്തോഷങ്ങളും വിഷമങ്ങളും ഒക്കെ ഉണ്ടായി. അതൊക്കെ ഇവിടെ പങ്കുവെക്കാനായി ഓടി വന്നതാ...
 സ്കൂള്‍ തുറക്കാനായപ്പോള്‍ പുതിയ യൂണീഫോം, പുതീയ ബുക്ക്, പുതിയ പെന്‍സില്‍ ബോക്സ്, പുതിയ ടിഫിന്‍ ബോക്സ് ഒക്കെ വാങ്ങി തന്നപ്പോള്‍ ഒരുപാടൊരുപാട് സന്തോഷമായി. പക്ഷെ, കഴിഞ്ഞ വര്‍ഷത്തെ സ്കൂള്‍ ബാഗ് കേടു വരാത്തത് കൊണ്ട് എനിക്ക് പുതിയ ബാഗും പുതിയ കുടയും കിട്ടിയില്ല. സ്കൂള്‍ തുറന്നപ്പോള്‍ ഞാന്‍ ആരുടേയും പുതിയ യൂണിഫോമിലേക്ക് നോക്കിയില്ല; അവരുടെ പുതിയ കുടയിലേക്കും പുതിയ ബാഗിലേക്കും മാത്രം എന്റെ ശ്രദ്ധ പതിച്ചു.എന്റെ കൂട്ടുകാരി മാളവികക്ക് പഴയ ബാഗ് തന്നെ ആണെന്ന് കണ്ടപ്പോള്‍ എന്റെ സങ്കടമെല്ലാം മാറി.
പിന്നെ,അടുത്ത സങ്കടമെന്താണെന്നൊ! എന്റെ ടീച്ചറ് വന്ന് പേര്‍ വിളിച്ചു വേറെ ക്ലാസ്സിലേക്ക് ഞങ്ങളെ കൊണ്ടു പോയി. എന്റെ ഇഷ്ടകൂട്ടുകാരായ ലിനയും മാളവികയും വേറെ ക്ലാസ്സിലാണ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞ് പോയി. അപ്പോള്‍ കൃഷ്ണേന്തു എന്നെ ആശ്വസിപ്പിച്ചു..'അവരില്ലെങ്കിലെന്താ നിനക്ക് ഞാനില്ലെ?'...അത് കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു;കരച്ചില്‍ മാറി....

11 comments:

  1. ലീനു മോള്‍ അവധിക്കു നാട്ടില്‍ പോയി അല്ലെ ?ഇപ്പോള്‍ പിന്നെയും പഠനത്തിരക്കും കൂട്ടുകാരും ഒക്കെ ആയി അല്ലെ ?നല്ലോണം പഠിക്കണം ട്ടോ ..

    ReplyDelete
  2. നാട്ടിലൊക്കെ പോയി അടിച്ചു പൊളിച്ചു. പഴയ കൂട്ടുകാര് ക്ലാസ്സ് മാറിയതില്‍ സങ്കടമുണ്ട്. എങ്കിലും പുതിയ കൂട്ടുകാരുമായി കൂട്ടുകൂടി തുടങ്ങുന്നു.. ആദ്യവരവിന്‍ നന്ദി കേട്ടൊ..

    ReplyDelete
  3. പുതിയ കൂട്ടുകാരെ കിട്ടുമ്പോള്‍ പഴയ കൂട്ടുകാരെ മറക്കരുത്ട്ടോ.

    ReplyDelete
    Replies
    1. ഇല്ല. ഇപ്പഴും റ്റൊയ്ലറ്റില്‍ പോവാനും കൈ കഴുകാന്‍ പോകാനും തൊട്ടടുത്ത ക്ലാസ്സിലുള്ള എന്റെ ലിനയും മാളവികയും തന്നെയാ കൂട്ടിനുള്ളത്.thanks...വന്നതിനും വായിച്ചതിനും

      Delete
  4. ലീനുമോള്‍ നല്ലകുട്ടിയായി പഠിക്കുന്നുണ്ടല്ലോ? ഏത് സ്കൂളിലാണു പഠിക്കുന്നത്? ഇപ്പോള്‍ വായനാവാരമല്ലേ? ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്ന കുട്ടിക്ക് സമ്മാനമേര്‍പ്പെടുത്തിയിട്ടുണ്ടല്ലോ സര്‍ക്കാര്‍! ധാരാളം പുസ്തകങ്ങള്‍ വായിക്കണം. മനസ്സിന്റെ വിശപ്പ് വായനകൊണ്ട് മാറുമ്പോള്‍ എഴുതാനുള്ള ഊര്‍ജ്ജം കിട്ടും. വായനാവാരാശംസകള്‍..

    ReplyDelete
    Replies
    1. സര്‍ക്കാര്‍ സമ്മാനമേര്‍പ്പെടുത്തിയതിനെ കുറിച്ചൊന്നും ടീച്ചര്‍മാര്‍ പറഞ്ഞു കേട്ടില്ല. കിട്ടുന്ന കുഞ്ഞു പുസ്തകങ്ങളൊക്കെ വായിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരം വിവരങ്ങള്‍ പങ്കു വെച്ച ശ്രീയേട്ടനു നന്ദി..

      Delete
  5. ഹായ്..ലീനൂട്ടീ..!
    സുഖാല്ലേ..?പഴയ കൂട്ടുകാര്‍ അടുത്തുതന്നെയുണ്ടല്ലോ, ഇനിയും പുതിയ നല്ലകൂട്ടുകാരുണ്ടാകട്ടെ. പുതിയപുസ്തകങ്ങള്‍ കിട്ടുമ്പോലെ വായിക്കുക.പിന്നെ വായിച്ച ബുക്കിനെപ്പറ്റി ഒരു രണ്ടുപേജ് എഴുതാന്‍ ശ്രമിക്കാമോ..?ഒന്നു നോക്കൂ കഴിയും..പഠിത്തവും വായനയും അതുപോലെ എഴുത്തും ഒക്കെ ഭംഗിയായി നടക്കട്ടെ.
    ഒത്തിരിആശംസകളോടെ....പുലരി

    ReplyDelete
  6. ലീനുക്കുട്ടിക്കു എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു

    ReplyDelete
  7. മോൾ നന്നായി പഠിക്കണം. സമയം വേണ്ട കാര്യങ്ങള്ക്ക് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ നോക്കുക. പിന്നെ, മറ്റുള്ളവരുടെ വേദനകളും ദു:ഖങ്ങളും മനസ്സിലാകുമ്പോൾ, തന്റേതു നിസ്സാരം എന്ന പാഠം പഠിച്ചുവല്ലോ. അങ്ങിനെ വേണം. നല്ലത് വരട്ടെ. ആശംസകൾ.

    ReplyDelete