Thursday 16 February 2012

എന്റെ കൂട്ടുകാര്‍

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്നു.ആദ്യമെ എന്റെ കൂട്ടുകാരെ പരിചയപ്പെടുത്താം. ലിനയാണ്‌ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. അവള്‍ ഞാന്‍ ക്ലാസ്സില്‍ പോയില്ലെങ്കില്‍ എനിക്ക് നോട്ടുകള്‍ എഴുതി തന്ന് സഹായിക്കും, സ്കൂളില്‍ ഞാന്‍ ഇല്ലാത്ത ദിവസത്തെ വിശേഷങ്ങള്‍ ഫോണ്‍ ചെയ്ത് പറഞ്ഞു തരും.
      പിന്നെ അടുത്ത കൂട്ടുകാരി മാളവികയാണ്‌. അവളെ ഇടക്ക് എനിക്ക് ഇഷ്ടമാവില്ല. ടൂര്‍ പോവാന്‍ എന്നെ വീട്ടില്‍ നിന്നും വിട്ടില്ല. അപ്പോള്‍ ലിന അതിന്റെ കാര്യം സംസാരിക്കാറില്ല. എനിക്ക് സങ്കടമായാലോ എന്ന് വിചാരിച്ചിട്ട്. പക്ഷെ, മാളവിക എപ്പോഴും അവര്‍ പോകുന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും..
     ഒരാളെ കൂടി പരിചയപ്പെടുത്താം..കൃഷ്ണേന്തു. അവള്‍ എന്നെ എപ്പഴും ഉപദ്രവിക്കും. ഒന്നും പഠിക്കുകയേ ഇല്ല.. ടീച്ചര്‍മാരോട് പൊട്ട ചോദ്യങ്ങള്‍ ചോദിക്കും..എന്റെ അമ്മക്കും അച്ഛനും അവളെ ഇഷ്ടമാണ്‌.കാരണം ഒരു പഴയ കാര്യമാണ്‌. ഒന്നില്‍ പഠിക്കുമ്പോഴാണ്‌ സംഭവം...എനിക്ക് ചോറ് വീട്ടില്‍ വാരി തരുകയാണ് പതിവ്. സ്കൂളില്‍ അത് പറഞ്ഞപ്പോള്‍ കൃഷ്ണെന്തു എനിക്ക് ഉച്ചക്ക് ചോറ് വാരി വായില്‍ കുത്തി നിറച്ച് വെച്ച് തരും. ഞാന്‍ ഇറക്കും മുന്‍പേ അടുത്തതും തരും...എന്നെ കൊണ്ട് മുഴുവനുംതീറ്റിക്കും..അവള്‍ ചോറ് ഉണ്ണുകയും ഇല്ല..അതു കൊണ്ട് എനിക്ക് അവളേ ദേഷ്യവും എന്റെ അമ്മക്ക് അവളെ ഇഷ്ടവുമായി...
   ഇനി കുറെ വിശേഷങ്ങളുണ്ട്. അതൊക്കെ പിന്നെ പറയാട്ടൊ..

49 comments:

  1. വളരെ നന്നായിരിക്കുന്നു...
    മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 29000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
    അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
    http://i.sasneham.net

    http://i.sasneham.net/main/authorization/signUp?

    ReplyDelete
    Replies
    1. ആദ്യ വരവിന് നന്ദി.

      Delete
  2. കൊച്ചുകൂട്ടുകാരിയുടെയും കൂട്ടുകാരികളുടെയും കഥ കേൾക്കാൻ ഇനിയും വരാം കേട്ടോ.

    ReplyDelete
  3. കഥകളും വിശേഷങ്ങളും പോരട്ടെ ,,ഇനിയും വായിക്കാന്‍ വരാം ..:)

    ReplyDelete
    Replies
    1. കഥകളൊന്നും പറയാനറിഞ്നൂടാ..വിശേഷങ്ങള്‍ പറയാം.വരണേ

      Delete
  4. കുട്ടിക്കഥകള്‍ പോരട്ടെ..ആശംസകള്‍

    ReplyDelete
    Replies
    1. കഥകളൊന്നും പറയാനറിഞ്നൂടാ..വിശേഷങ്ങള്‍ പറയാം.

      Delete
  5. ഈ വല്ല്യ ലോകത്തേക്ക്‌ സ്വാഗതം...
    ഞങ്ങള്‍ടെ കൊച്ചു കൂട്ടുകാരീ ....:)

    ReplyDelete
  6. ഇനിയും എഴുതണം കേട്ടോ.... ഞങ്ങളൊക്കെ വായിക്കാന്‍ വരും.

    ReplyDelete
  7. ഒത്തിരി നന്നായി ട്ടോ ,മോളൂ... ഇനിയും ഒരുപാട് എഴുതണേ

    ReplyDelete
  8. ഹായ് ലീനൂ. വിശേഷങ്ങള്‍ ഇനിയും പോന്നോട്ടെ.. വായിക്കാന്‍ വരാം ട്ടോ.. :)

    ReplyDelete
  9. കൊള്ളാലോ... ടീചെര്‍മരെ കൂടി പരിചയപെടുതണെ

    ReplyDelete
    Replies
    1. ക്ലാസ്സ് ടീച്ചര്‍ ഉഷാടീച്ചറാണ്‌. നല്ല ടീച്ചടാണ്‌. ഹിന്ദി ടിച്ചറെ ആറ്ക്കും ഇഷ്ടമല്ല. പ്രിയ ആണെന്ന് തോന്നുന്നു പേര്..എല്ലാ ടീച്ചര്‍മാരുടെയും പേര്‍ അറിഞ്ഞൂടാ

      Delete
  10. കുഞ്ഞിപ്പെണ്ണേ, ഇപ്പൊ തന്നെ ബ്ലോഗറൊക്കെ ആയി ല്ലേ.. ഇനിയും എഴുതണേ..വളര്‍ന്ന്‍ വളര്‍ന്ന്‍ പെരിയ ബ്ലോഗറാവും.

    ReplyDelete
  11. ഇനിയും പറയാനുണ്ടല്ലോ ഒരുപാട് കഥകൾ, ഒക്കെ കേൾക്കാൻ വീണ്ടും വരുന്നുണ്ട്. ഭാവുകങ്ങൾ !

    ReplyDelete
  12. ഹായ്,, മോളു നന്നായെഴുതുന്നുണ്ടല്ലോ.. ഇനിയും കഥകളും കൊച്ചും വിശേഷങ്ങളും കവിതകളുമൊക്കെ വായിക്കാന്‍ വരാം.. ആശംസകള്‍.

    ReplyDelete
  13. കേള്‍ക്കാന്‍ ഞങ്ങളുണ്ട് , പറഞ്ഞോളൂ..
    നന്നായിട്ടുണ്ട് ട്ടോ , ആശംസകള്‍
    പിന്നെ ഈ കമെന്റു ബോക്സിലെ വേര്‍ഡ്‌ വേരിഫിക്കേശന ഒഴിവാകണം ട്ടോ ,
    ഇങ്ങനെ ചെയ്‌താല്‍ മതി ആദ്യ ഡാഷ് ബോര്‍ഡില്‍ പോകുക, പിന്നെ സെറ്റിംഗ്സ് എന്നിട്ട് തുറക്കുന്ന വിന്‍ഡോയിലെ സെട്ടിങ്ങ്സിന്റെ അടിയില്‍ കമന്റ്സ് ക്ലിക്ക് ചെയ്യുക , ഷോ വേര്‍ഡ്‌ വെരിഫിക്കേഷന്‍ എന്നത് :നോ" ആക്കുക

    ReplyDelete
  14. അടുത്ത കഥ കേൾക്കാൻ വീണ്ടും വരാട്ടോ... അഭിനന്ദനങ്ങൾ മോളേ...!!

    ReplyDelete
  15. മിടുക്കി ,ഇനിയും ഇനിയും ഞങ്ങളോട് എല്ലാ വിശേഷങ്ങളും പറയണേ ,ആ കുശുമ്പി കൃഷ്നെന്ദുവിനെ മാമന്‍ നള അടി കൊടുക്കാട്ടോ ,മോള് പഠിച്ചും എഴുതിയും വല്യ ആളാവട്ടെ..

    ReplyDelete
    Replies
    1. വേണ്ട മാമ..ഇപ്പോള്‍ അവള്‍ എനിക്ക് വാരി തരില്ലല്ലൊ. പാവമായി കുറച്ചൊക്കെ..

      Delete
  16. കൃഷ്ണേന്ദു നല്ല കൂട്ടുകാരിയാ ... അവലല്ലേ മോള്‍ക്ക്‌ ചോറ് വാരി തന്നത് .
    അപ്പോള്‍ അവളെ വെറുക്കരുത്. ഇനിയും എഴുതി മാമനെ വായിക്കാന്‍ വിളിക്കണേ

    ReplyDelete
    Replies
    1. ഇപ്പോ എനിക്ക് വെറുപ്പൊന്നുമില്ല.

      Delete
  17. കുഞ്ഞു മൊഴികള്‍ കേള്‍ക്കാന്‍ ഇനിയും വരാം....

    ReplyDelete
  18. ഹായ്..!മോളൂ..!
    സുഖായിരിക്കുന്നോ..?
    കുഞ്ഞിക്കഥകളുമായി. പോന്നോളൂട്ടോ..!
    ഈ മാമന്റെ ആശംസകൾ ..!

    ReplyDelete
  19. മോള് ഇനിയും എഴുതണം... അഭിനന്ദനങ്ങള്‍

    ReplyDelete
  20. വിശേഷങ്ങള്‍ പറഞ്ഞ് പറഞ്ഞ് പതുക്കെ നമുക്ക് കധകള്‍ പറഞ്ഞു തുടങ്ങാം . നിറയെ വിശേഷങ്ങള്‍ പറ. വായിക്കാനും അറിയാനും ഒത്തിരി ആഗ്രഹമുണ്ട്.

    ReplyDelete
  21. ലീനുക്കുട്ടിയുടെ കൂടുതൽ വിശേഷങ്ങൾ പോരട്ടേ....കേൾക്കാൻ എല്ലാവരും റെഡിയായിക്കഴിഞ്ഞു...

    ReplyDelete
  22. വായിച്ചു വായിച്ചു വളരുക
    എഴുതി എഴുതി തെളിയുക.
    ആശംസകള്‍

    ReplyDelete
  23. വായിച്ച് വളർന്നാൽ വിളയും,
    വായിക്കാതെ വളർന്നാൽ വളയും.
    കുഞ്ഞുണ്ണിമാഷിന്റെ വരികളാ....
    ബാക്കിക്കായി കാത്തിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
  24. ഹായ് മോളുട്ടി,..സ്ചൂളിലെയും കൂട്ടുകാരുടെയും ഒക്കെ വിശേഷം പറയണം കേട്ടോ....

    ReplyDelete
  25. ഹിഹിഹി.. ചേട്ടന് ഇഷ്ടായി!

    ReplyDelete
  26. കൂടുതല്‍ വിശേഷങ്ങള്‍ പോന്നോട്ടെ.

    ReplyDelete
  27. കൃഷ്ണേന്ദു നല്ല കൂട്ടുകാരിയാട്ടോ, അവളെയും കൂടെ കൂട്ടുക.

    പഠനത്തോടൊപ്പം എഴുത്തും തുടരുക, ഉന്നതിയിലെത്തെട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

    വിജയാശംസകള്‍.

    ReplyDelete
  28. Replies
    1. aashamsakal...... blogil puthiya post...... URUMIYE THAZHANJAVAR ENTHU NEDI .... vayikne......

      Delete
  29. പ്രിയപ്പെട്ട ലീനുക്കുട്ടി,
    മോളുടെ സ്കൂള്‍ വിശേഷങ്ങള്‍ വായിക്കാന്‍ നല്ല രസമുണ്ട്. കൃഷ്ണേന്ദുവിനെപ്പോലെ ഒരു കൂട്ടുകാരിയെക്കിട്ടാന്‍ ഭാഗ്യം ചെയ്യണം.
    ഇപ്പോള്‍ പരീക്ഷ തുടങ്ങിയില്ലേ? അവധിക്കാലത്ത് കൂടുതല്‍ എഴുതണം,കേട്ടോ.ആശംസകള്‍.
    നല്ല കൂട്ടുകാര്‍ ഇനിയും ഉണ്ടാകട്ടെ !
    സസ്നേഹം,
    അനുചേച്ചി

    ReplyDelete
  30. മോൾക്ക് കണ്ണേട്ടന്റെ ചക്കരയുമ്മ. ഇനിയും വിശേഷങ്ങളെഴുതൂട്ടോ. :)

    ReplyDelete
  31. കൂട്ടുകാരികളോട് എന്റെ അന്വേഷണം പറയുക

    ReplyDelete
  32. ലീനുമോളേ...
    സ്കൂള്‍ വിശേഷങ്ങള്‍ നന്നായിട്ടോ.. കൃഷണേന്ദു അന്നങ്ങിനെ ചെയ്തോണ്ടല്ലേ മോളു പെട്ടന്നു വലുതായത്?

    ReplyDelete
  33. Ee kuttiyezhuthukaarikku sneham niranja abhinandanangal. Iniyum ezhuthu... athu vayikkan vendiyenkilum njaan ivide varum. :-)

    ReplyDelete
  34. കുഞ്ഞുമോള്‍ക്ക് ആശംസകള്‍...
    ഇനിയും എഴുതണം കേട്ടോ...

    ReplyDelete